കൊവിഡ്-19 ബാധിച്ച് എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേർ കൂടി രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ചികിത്സയിലുണ്ടായിരുന്ന ബ്രീട്ടിഷ് സ്വദേശിയുൾപ്പെടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ സ്വദേശികള്‍ ആയ 2 പേരും, എറണാകുളം സ്വദേശികളായ 3 പേരും ആണ് ഡിസ്ചാർജായ മറ്റുള്ളവർ. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആയ ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്യൻ തീരുമാനം എടുത്തത്. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പ്രത്യേക ആംബുലൻസിലാണ് ഒരോരുത്തരെയും വീടുകളിൽ എത്തിച്ചത്.