LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിന് വര്‍ഗീയവാദികളുടെ വോട്ട് വേണ്ട- വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികളായ നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ കോണ്‍ഗ്രസ് പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കോടതിയുടെ കൃത്യമായ ഇടപെടല്‍ മൂലമാണ് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത്. ആര്‍ എസ് എസുകാര്‍ക്ക് പി സി ജോര്‍ജ്ജിനെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കാന്‍ അവസരമൊരുക്കിയത് സിപിഎമ്മാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒരുപാട് ദിവസം മൗനം തുടര്‍ന്നെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുളള തന്റേടം സിപിഎമ്മിനോ മുഖ്യമന്ത്രി പിണറായി വിജയനോ ഇല്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സിപിഎം കേരളാ സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. വര്‍ഗീയ വികാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രിമാര്‍ ജാതിയും മതവും തിരിച്ച് വോട്ടര്‍മാരെ കാണാന്‍ പോയത്. വര്‍ഗീയതയുമായി സമരസപ്പെടുന്ന സിപിഎമ്മിനെതിരായ ജനവിധിയായിരിക്കും തൃക്കാക്കരയിലുണ്ടാവുക'- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More