LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീകള്‍ വീട്ടുജോലി ചെയ്യട്ടേ, പുരുഷന്മാര്‍ പുറത്തുപോകട്ടെ- എന്‍ സി പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

മുംബൈ: മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനുപിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായി എന്‍സിപി നേതാവും മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയുമായ ദിലീപ് വാല്‍സ പാട്ടീല്‍. മികച്ച ദാമ്പത്യ ജീവിതത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ ഒഴിവാക്കുന്നതിനുമായി സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുകയും പുരുഷന്മാര്‍ പുറത്തുപോയി ജോലി ചെയ്യുകയും വേണം എന്നാണ് ദിലീപ് വാല്‍സ പറഞ്ഞത്. മഹാരാഷ്ട്രയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ദിലീപ് വാല്‍സ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ദിലീപ് വാല്‍സയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

അതേസമയം, എന്‍സിപി നേതാവ് സുപ്രിയാ സുലെക്കെതിരെയാണ് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി അടുക്കള ജോലി ചെയ്യണമെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം. മഹാരാഷ്ട്രയില്‍  ഒ ബി സി റിസര്‍വേഷനുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ വിവാദ പ്രസ്താവന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒ ബി സി സംവരണത്തിന് സുപ്രീംകോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോവുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു എന്ന് പാർട്ടി യോഗത്തിൽ സുപ്രിയ സുലെ പറഞ്ഞിരുന്നു. ഇതിനെതിരെ, "നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ? വീട്ടിൽ പോയി പാചകം ചെയ്യുക. നിങ്ങൾ രാഷ്ട്രീയത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഒരു മുഖ്യമന്ത്രിയെ എങ്ങനെ കാണണമെന്ന് പഠിക്കുക. നിങ്ങൾ ഡൽഹിയിലേക്കോ നരകത്തിലേക്കോ പോകുക. പക്ഷെ ഞങ്ങള്‍ക്ക് സംവരണം ആവശ്യമാണ്" - എന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More