LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ വിദ്വേഷ പ്രസംഗകേസുകളില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ച പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തരുത് എന്നും ഇനി അത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍  ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് ചെയ്തു. പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്നും പി സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. അതേസമയം,  മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ ജോര്‍ജ് നടത്തില്ല എന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി സി ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്‌നമെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ ജോര്‍ജ് നടത്തില്ല എന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പി സി ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ളത് വലിയ പ്രശ്നമാണ്. അതുകൊണ്ടുതന്നെ പി സി  ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജസ്റ്റിസ് ഗോപിനാഥന്‍റെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കൊച്ചി പ്രസംഗത്തിലെ മതവിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More