LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോവില്ല- പിണറായിക്കെതിരെ ജിഗ്നേഷ് മേവാനി

കൊച്ചി: കേരളത്തിന്റെ ഗുജറാത്ത് മോഡല്‍ പഠനത്തെ വിമര്‍ശിച്ച് ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനി. ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുജറാത്തിനെ പുകഴ്ത്തുന്നത് അപകടമാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേരളാ സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

'ഗുജറാത്തില്‍ നിന്നുളള എംഎല്‍എയാണ് ഞാന്‍. അവിടെ ബിജെപി ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ കേരളത്തിലെ വികസനത്തെക്കുറിച്ച് പറഞ്ഞാണ് അവരെ എതിര്‍ക്കാറുളളത്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലുമെല്ലാം കേരളം ഗുജറാത്തിനേക്കാള്‍ വളരെ മുന്നിലാണ്. എന്നിട്ടും ഇവിടുത്തെ മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. ഞാന്‍ ഗുജറാത്തില്‍നിന്നായതുകൊണ്ട് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയും. ഗുജറാത്ത് മോഡല്‍ എന്നാല്‍ കോര്‍പ്പറേറ്റ് കൊളളയുടെ മാതൃകയാണ്. ഗുജറാത്ത് മോഡല്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരാണ്. ഗുജറാത്ത് മോഡലിന് ഭരണഘടനയില്‍ വിശ്വാസമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന് അതിനെപ്പറ്റി വലിയ ധാരണയുണ്ടെന്ന് തോന്നുന്നില്ല. ഇനി ബിജെപിയുമായി എന്തെങ്കിലും ഡീലുകള്‍ നടത്താനുളള ശ്രമമായിരുന്നോ അതെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു- ജിഗ്നേഷ് മേവാനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തിലെ ഭരണ നവീകരണ മോഡല്‍ പഠിക്കാനായാണ് കേരളത്തില്‍നിന്ന് ചീഫ് സെക്രട്ടറിയുള്‍പ്പെട്ട രണ്ടംഗ സംഘം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഒരേസമയം മുഖ്യമന്ത്രിക്ക് വിലയിരുത്താന്‍ കഴിയുന്ന ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ചാണ് സംഘം പ്രധാനമായും പഠിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ഗുജറാത്ത് മോഡല്‍ പഠിക്കാനല്ല ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ സംഘം പോയതെന്നും എല്ലാ സര്‍ക്കാരുകളും ഇത് ചെയ്യാറുണ്ടെന്നും വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More