LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഡ്രൈവര്‍; തെളിവുണ്ടെന്ന് പ്രോസിക്ക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് കൂടുതല്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്ക്യൂഷന്‍. കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി എന്നതിന് തെളിവുകളുണ്ടെന്നും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ദിലീപിനും കാവ്യക്കുമെതിരായി കൂടുതല്‍ തെളിവുകള്‍ പ്രോസിക്ക്യൂഷന്‍ കോടതിക്കുമുന്‍പാകെ ഹാജരാക്കിയിട്ടുണ്ട്. 

2015-ല്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒരുലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 2018 മെയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുളള ഫോണ്‍ സംഭാഷണം ലഭിച്ചിട്ടുണ്ടെന്നും നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് നിരവധി തവണ കണ്ടു എന്ന് പറയുന്ന ശബ്ദരേഖയാണ് ലഭിച്ചതെന്നും പ്രോസിക്ക്യൂഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചോദ്യംചെയ്യലിനിടെ ഒരു നമ്പര്‍ താന്‍ ഉപയോഗിച്ചതല്ല എന്ന് കാവ്യാ മാധവന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത് കാവ്യ  ഉപയോഗിച്ച ഫോണാണ്. വിവാഹത്തിനുമുന്‍പ് കാവ്യ ദിലീപിനെ വിളിക്കാനുപയോഗിച്ച നമ്പറാണ് അതെന്നും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി അതിന് ബന്ധമുണ്ടെന്നും പ്രോസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കാവ്യാ മാധവന്റെ അമ്മയുടെ പേരിലുളള ഫോണ്‍ നമ്പറാണ് അതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More