LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആധാർ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ആധാർ കാര്‍ഡിന്‍റെ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ എല്ലാ സ്ഥാപനങ്ങളിലും മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. 'യുഐഡിഎഐ'യിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ  പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് അധാര്‍. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പ് നടക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നും മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More