LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുപ്രിയ സുലെക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പുപറഞ്ഞ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍

മുംബൈ: എന്‍സിപി നേതാവ് സുപ്രിയ സുലെക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ മറുപടിയിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ മാപ്പുപറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍പോയി ഭക്ഷണമുണ്ടാക്കുന്നതാണ് നല്ലതെന്ന ബിജെപി അധ്യക്ഷന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടീസയക്കുകയായിരുന്നു. വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ ചന്ദ്രകാന്ത് പാട്ടീല്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും വനിതാ കമ്മീഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായി കമ്മീഷന്‍ അധ്യക്ഷ രൂപാലി ചകാങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

മഹാരാഷ്ട്രയില്‍  ഒ ബി സി റിസര്‍വേഷനുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ചന്ദ്രകാന്ത് പാട്ടീല്‍ വിവാദ പ്രസ്താവന നടത്തിയത്. രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി അടുക്കള ജോലി ചെയ്യണമെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്. ഒ ബി സി സംവരണത്തിന് സുപ്രീംകോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോവുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു എന്ന് പാർട്ടി യോഗത്തിൽ സുപ്രിയ സുലെ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനെതിരെ, "നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ? വീട്ടിൽ പോയി പാചകം ചെയ്യുക. നിങ്ങൾ രാഷ്ട്രീയത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഒരു മുഖ്യമന്ത്രിയെ എങ്ങനെ കാണണമെന്ന് പഠിക്കുക. നിങ്ങൾ ഡൽഹിയിലേക്കോ നരകത്തിലേക്കോ പോകുക. പക്ഷെ ഞങ്ങള്‍ക്ക് സംവരണം ആവശ്യമാണ്" - എന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More