LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കര നാളെ ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഇരു മുന്നണികളും

കൊച്ചി: സംസ്ഥാനത്തെ ഇരു മുന്നണികളുടെയും രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം ക്യാമ്പ് ചെയ്ത ഒരു മാസത്തെ പ്രചാരണ കോലാഹലങ്ങല്‍ക്കൊടുവില്‍ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലെത്തും. ഇരു മുന്നണികളും ആത്മവിശ്വാസത്തിലാണ്. അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റ് ഒരു നിലക്കും കൈവിട്ടു പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. 

2021-ല്‍ ആകെയുള്ള140-ല്‍ 99 സീറ്റുകള്‍ നേടിയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തിയത്. ഈ മഹാഭൂരിപക്ഷത്തിലേക്കുള്ള പ്രയാണത്തില്‍ പോലും എല്‍ ഡി എഫിനെ കൈവിട്ട മണ്ഡലമാണ് തൃക്കാക്കര. ആ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും മുന്നോട്ടുനയിക്കുന്നത്. മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത 20- ട്വന്‍റി, ആം ആദ്മി കൂട്ടുകെട്ടിന്റെ ഇടതുവിരുദ്ധ നിലപാടും യു ഡി എഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം വോട്ടായി മാറുമെന്നും കഴിഞ്ഞ തവണ പി ടി തോമസിന് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം ഉമാ തോമസിന് ലഭിക്കുമെന്നുമാണ് യു ഡി എഫ് കണക്കുകൂട്ടല്‍. ഇതിനൊക്കെപുറമെ എ കെ ആന്‍റണിയെപ്പോലെ അഖിലേന്ത്യാ തലത്തിലുള്ള നേതാവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കാന്‍ കഴിഞ്ഞതും പ്രവര്‍ത്തകര്‍ നേട്ടമായി കാണുന്നു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സഭയില്‍ നിന്നുള്ള പിന്തുണയും ഈ സമുദായത്തിനിടയില്‍ സ്ഥാനാര്‍ഥിക്കുള്ള പിന്തുണയും എല്‍ ഡി എഫിന് ആത്മവിശ്വാസം പകരുന്നു. കെ റെയില്‍ തുടങ്ങിയ വികസന അജണ്ടക്കും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനാകുമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും കക്ഷിനേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളും ഒറ്റക്കെട്ടായി ക്യാമ്പ് ചെയ്തു നടത്തിയ പ്രവര്‍ത്തനം ഫലം കാണുമെന്ന വിശ്വാസവും എല്‍ ഡി എഫിനുണ്ട്. 

വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. 239 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More