LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആക്രമണത്തിനുപിന്നില്‍ കര്‍ഷകരുടെ വിജയത്തെ അംഗീകരിക്കാത്തവര്‍- രാകേഷ് ടികായത്ത്

ബംഗളുരു: തനിക്കുനേരെയുണ്ടായ ആക്രമണം കര്‍ഷകരുടെ വിജയത്തെ അംഗീകരിക്കാത്തവര്‍ നടത്തിയതാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും അതൊരു കൊലപാതക ശ്രമമായിരുന്നെന്നും രാകേഷ് ടികായത്ത് ആരോപിച്ചു. ഇന്ത്യാ ടുഡെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ എന്നെ ആക്രമിച്ചത്. അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണ് എന്നെനിക്കറിയില്ല. ഞാന്‍ കൈകൊണ്ട് ആക്രമണം തടഞ്ഞില്ലായിരുന്നെങ്കില്‍ മൈക്കുകൊണ്ടുളള അടി എന്റെ തലയില്‍ വീഴുമായിരുന്നു. എന്നെ കൊല്ലാനുളള ശ്രമമാണ് അവിടെ നടന്നത്. ഇത് സര്‍ക്കാരിന്റെ വീഴ്ച്ചയാണ്. അവര്‍ എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഞാന്‍ കര്‍ണാടകാ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് '-രാകേഷ് ടികായത്ത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്നലെ രാവിലെ ബംഗളുരു പ്രസ് ക്ലബില്‍ നടന്ന കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തിനിടെയായിരുന്നു രാകേഷ് ടികായത്തിനെതിരെ ആക്രമണം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ രാകേഷ് ടികായത്തിനെ സ്റ്റേജിലുണ്ടായിരുന്ന മൈക്ക് കൊണ്ട് അടിക്കുകയും മറ്റൊരാള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷിയെറിയുകയും ചെയ്യുന്നത് കാണാം. 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമികള്‍ രാകേഷ് ടികായത്തിനെ ആക്രമിച്ചത്. തുടര്‍ന്ന് ടിക്കായത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ സംരക്ഷിക്കാനായി എത്തിയതോടെ അക്രമികളും കര്‍ഷക സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കസേരകളെടുത്ത് പരസ്പരം അടിക്കുകയും യോഗം അലങ്കോലപ്പെടുകയുമായിരുന്നു.

അതേസമയം, കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹളളി ചന്ദ്രശേഖറിന്റെ അനുയായികളാണ് രാകേഷ് ടികായത്തിനെ ആക്രമിച്ചതെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ രാകേഷ് ടികായത്ത് പണം തട്ടിയെന്ന് കൊടിഹളളി ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇയാള്‍ അടുത്തിടെ ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച ഇതേ ബംഗളുരു പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ചന്ദ്രശേഖറിന്റെ മേല്‍ ജെഡിഎസ് പ്രവര്‍ത്തകര്‍  മഷി ഒഴിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷമുണ്ടാക്കിയിരുന്നു. അതിനുപിന്നാലെയാണ് അതേസ്ഥലത്തുവെച്ച് രാകേഷ് ടികായത്തിനെതിരായ ആക്രമണം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More