കൊല്ലം: കെ റെയിലിനെതിരായ നിലപാട് ആവര്‍ത്തിച്ച് മെട്രോമാന് ഇ ശ്രീധരന്. വകതിരിവുളള ആരും കെ റെയിലിന് വായ്പ്പ കൊടുക്കില്ലെന്നും നിലവിലെ ഡി പി ആര് പ്രകാരം കെ റെയില്‍ പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിക്കില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിലെ ഡിപിആര്‍ പ്രകാരം കെ റെയിലിന് ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയാണ് കെ റെയിലിന്റെ ബഡ്ജറ്റ്. അതില്‍ എങ്ങനെയായാലും ഒരു 80-90 കോടി വായ്പ്പയായി എടുക്കേണ്ടിവരും. കേരളത്തിന് നിലവില്‍ 3 ലക്ഷം കോടി രൂപ കടമുണ്ട്. കടം വാങ്ങുന്നത് കേരളത്തിന് അധിക ബാധ്യതയാവും എന്നുമാത്രമല്ല വകതിരിവുളള ആരുംതന്നെ കെ റെയിലിന് വായ്പ്പ കൊടുക്കില്ല'- ഇ ശ്രീധരന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, കെ റെയില്‍ പദ്ധതിക്ക് ബദലുമായി ഇ ശ്രീധരന് രംഗത്തെത്തിയിരുന്നു. നിലവിലെ റെയില്‍പാത വികസിപ്പിച്ച് വേഗത്തിലുളള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളുമായും പൊതുജനങ്ങളുമായും ചര്‍ച്ച ചെയ്തശേഷം പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് ഇ ശ്രീധരന് പറഞ്ഞത്.