LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലുലു ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടുകള്‍ അവതരിപ്പിച്ചു, പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി- എം എ യൂസഫലി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലുളള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ലുലു ഗ്രൂപ്പിന്റെതായി രാജ്യത്ത് വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് എം എ യൂസഫലി പറഞ്ഞു. മോദിയുമായുളള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

'ഇന്ന് ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുളള ഔദ്യോഗിക വസതിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെ ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-എന്നാണ് കൂടിക്കാഴ്ച്ചയ്ക്കുശേഷം എം എ യൂസഫലി ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും യുസഫലി നരേന്ദ്രമോദിയോട് പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്തേജക പദ്ധതികള്‍ കര്‍ഷകര്‍ക്കും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും ഗുണം ചെയ്‌തെന്നും യൂസഫലി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Contact the author

National Desk