LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കര ഫലം നാളെ അറിയാം

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. എറണാകുളം മഹാരാജാസ് കോളേജാണ് കൌണ്ടിംഗ് സെന്‍റര്‍. ഇരുമുന്നണികളും മികച്ച പ്രകടനം കാഴ്ചവെച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ആകുമ്പോള്‍ അറിയാന്‍ സാധിക്കും. 12 മണിയോടെ അന്തിമഫലവും എത്തും. എട്ട് മണിയോടെ സ്ട്രോങ്ങ്‌ റൂം തുറക്കും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണി തുടങ്ങുക. അതിന് ശേഷം കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളായിരിക്കും എണ്ണുക. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാരാണ് തൃക്കാക്കരയിലുള്ളത്. വോട്ടെണ്ണൽ പൂര്‍ത്തിയാകുമ്പോഴേക്കും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വന്‍ പ്രചാരണങ്ങള്‍ നടത്തിയ തൃക്കാക്കര ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യു ഡി എഫിന്‍റെ കോട്ടയായ തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കാനായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയായ ഉമ തോമസിനെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. തൃക്കാക്കര പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ് മത്സര രംഗത്ത് ഇറക്കിയത് ഡോ. ജോ ജോസഫിനെയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ആദ്യ മണിക്കൂറില്‍ വലിയൊരു ശതമാനം വോട്ട് രേഖപ്പെടുത്തി മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് വോട്ടിംഗ് ശതമാനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ഇത് ഇരു മുന്നണിക്കള്‍ക്കിടയിലും വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More