LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ടിന് കുവൈറ്റിലും ഒമാനിലും വിലക്ക്

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന് കുവൈറ്റിലും ഒമാനിലും വിലക്ക്. ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹറിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമാന്‍, കുവൈറ്റ് സര്‍ക്കാരുകള്‍ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയെന്നും ചിത്രം ഈ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് ഗിരീഷ് ജോഹര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. 12-ാം നൂറ്റാണ്ടില്‍ പഴയ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം നാളെ (ജൂണ്‍ 3) ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുരാജ്യങ്ങളും ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയത്.

സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യന്‍ രാജാക്കന്മാരെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നില്ലെന്നും മുഴുവന്‍ അധിനിവേശക്കാരെക്കുറിച്ചാണ് പറയുന്നത് എന്നുമുളള അക്ഷയ് കുമാറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.  അതേസമയം, സാമ്രാട്ട് പൃഥ്വിരാജിന് യോഗി സര്‍ക്കാര്‍ നികുതി ഒഴിവാക്കി. സാധാരണ ജനങ്ങളിലേക്ക് സിനിമയെ എത്തിക്കാനായാണ് നികുതി ഒഴിവാക്കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കശ്മീര്‍ ഫയല്‍സിനുശേഷം ബിജെപി- ആര്‍എസ്എസ് അജണ്ട കടത്തിവിടാനായി നിര്‍മ്മിച്ച സിനിമയാണ് സാമ്രാട്ട് പൃഥ്വിരാജ് എന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തന്നെ ഉയര്‍ന്നുവരുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്ഷയ് കുമാറും മാനുഷി ചില്ലറുമാണ് സാമ്രാട്ട് പൃഥ്വിരാജിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കുന്നു. ഭാര്യയായ സംയുക്തയുടെ വേഷമാണ് മാനുഷി ചില്ലര്‍ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ദത്ത്,  സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, ലളിത് തിവാരി, ഗോവിന്ദ് പാണ്ഡെ, സാക്ഷി തന്‍വാര്‍, അജോയ് ചക്രവര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More