LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിന്നെ പിന്നെ കണ്ടോളം'; കെ വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ്‌ വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുമ്പോള്‍ കെ വി തോമസിനെതിരെ മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 'നിന്നെ പിന്നെ കണ്ടോളം' എന്ന മുദ്രാവാക്യം മുഴക്കിയാണ് കെ വി തോമസിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കെ വി തോമസ്‌ എത്തിയിരുന്നു. കൂടാതെ ഉമയെ തള്ളി പറയുകയും കോണ്‍ഗ്രസ് നേതൃത്വവുമായി കെ വി തോമസ്‌ ഇടയുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കെ.വി.തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,11200 വോട്ടുകളുടെ ലീഡുമായി ഉമ തോമസാണ് ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വോട്ടുകള്‍ പതിനെട്ടായിരം കടന്നു. എന്‍ഡിഎയുടെ വോട്ട് ആറായിരം കടന്നു. തൃക്കാക്കരയിലെ വിജയം ഇരു മുന്നണികള്‍ക്കും വളരെ പ്രധാനപ്പെട്ടതായിരുന്നു. യു ഡി എഫിന്‍റെ ഈ വിജയം പ്രതിപക്ഷ നേതാവ് വി ഡി സതീശന് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ അപ്രമാദിത്വം നല്‍കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണ പരാജയമായാണ് ജോ ജോസഫിന്‍റെ തോല്‍വിയെ വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More