LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഹങ്കാരികള്‍ക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്‍റാണ് തൃക്കാക്കരയിലെ പരാജയം - എ കെ ആന്‍റണി

കൊച്ചി: അഹങ്കാരികള്‍ക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്‍റാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ഇതില്‍ നിന്നും പാഠം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. തൃക്കാക്കരയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നു ഉമ തോമസ്‌. എല്‍ ഡി എഫിന്‍റെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കാന്‍ യു ഡി എഫിന്‍റെ സ്ഥാനാര്‍ഥിക്ക് സാധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം മണ്ഡലത്തിലുണ്ടായി. അതിന്‍റെ ഫലമാണ് ഉമ തോമസിന്‍റെ വിജയം. ഇതൊരു വലിയ രാഷ്ട്രീയ തെരഞ്ഞെടുപ്പ് അല്ലാതിരുന്നിട്ട് കൂടി മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ തൃക്കാക്കരയില്‍ തമ്പടിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് എപ്പോഴും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. അക്കാര്യങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണ് - എ കെ ആന്‍റണി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അതേസമയം, എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു അവകാശവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല യുഡിഎഫ് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ എല്‍ഡിഎഫ് എതിര്‍ക്കുകയും ചെയ്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More