LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കര: കെ റെയിലിനുളള തിരിച്ചടിയല്ലെന്ന് പി രാജീവ്, സഹതാപ തരംഗമെന്ന് എം സ്വരാജ്‌

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുപിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം സ്വരാജ്. കഴിഞ്ഞ തവണ പതിനയ്യായിരം വോട്ടിന് തോറ്റ മണ്ഡലത്തില്‍ ഇപ്പോള്‍ രണ്ടായിരം വോട്ടിലധികം കൂടുതല്‍ കിട്ടിയെന്നും എല്‍ഡിഎഫിന്റെ വോട്ട് കുറയുകയല്ല കൂടുകയാണ് ചെയ്തതെന്നും എം സ്വരാജ് പറഞ്ഞു. തൃക്കാക്കരയിലെ വിധി സര്‍ക്കാരിനെതിരാണ് എന്ന് വ്യാഖ്യാനിക്കാന്‍ പോയാല്‍ തെറ്റായ നിഗമനത്തിലെത്തുമെന്നും സ്വരാജ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിയമസഭാംഗമായിരിക്കുന്ന ഒരാള്‍ മരിച്ചാല്‍, മരിച്ചയാളുടെ മകനോ ഭാര്യയോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വരുന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിച്ചതായാണ് കാണുന്നത്. അതിനെ നമ്മള്‍ സഹതാപ തരംഗം എന്ന് പറയും. ആ ഒരു ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. വികസനത്തിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കുമുന്‍പാകെ വച്ചുകൊണ്ട് ഈ ഒരു ചരിത്രത്തിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. പക്ഷേ ആ രീതി തുടര്‍ന്നതായാണ് കാണുന്നത്. അതിനെ ഈ വിധി സര്‍ക്കാരിനെതിരാണ്. വികസനത്തിനെതിരാണ്, സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരാണ് എന്ന് വ്യാഖ്യാനിക്കാന്‍ പോയാല്‍ തെറ്റായ നിഗമനത്തിലാണെത്തുക'-എം സ്വരാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നു എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്‍ ഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് തൃക്കാക്കരയിലുണ്ടായത്. തൃക്കാക്കര കുറച്ച് കടുപ്പമുളള മണ്ഡലമായിരുന്നു. സില്‍വര്‍ ലൈനിനുളള തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാനാവില്ല എന്നും പി രാജീവ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More