LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഡിഎഫ് പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുളള യാത്ര തുടങ്ങി- കെ മുരളീധരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിച്ചതിനുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. യുഡിഎഫ് പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുളള യാത്ര തുടങ്ങിയെന്ന് കെ മുരളീധരന്‍ പറഞ്ഞു. ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായി കോണ്‍ഗ്രസിന് വോട്ട് ലഭിച്ചെന്നും ഭരണത്തുടര്‍ച്ചയെത്തുടര്‍ന്ന് ഇടതുപക്ഷത്തിനുണ്ടായ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും മുരളീധരന്‍ പറഞ്ഞു.

"തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്?  പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇടതുമുന്നണി കമ്മ്യൂണിസ്‌ററ് പ്രത്യയശാസ്ത്രം പണയംവെച്ചിരുന്നു. അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം പാര്‍ട്ടിക്കകത്തുനിന്ന് അതൃപ്തികളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂട്ടായ വിജയമാണ് തൃക്കാക്കരയിലേത്'-കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയമുണ്ടായപ്പോള്‍ ചിലര്‍ക്ക് അഹങ്കാരമുണ്ടായി. അതിന് യുഡിഎഫിന് തിരിച്ചടിയുണ്ടാവുകയും ചെയ്തു. അതുകൊണ്ട് ഈ വിജയത്തില്‍ ഒട്ടും അഹങ്കരിക്കരുതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More