LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെള്ളം കയറിയ ഗുഹയില്‍ നിന്ന് റഷ്യന്‍ പൌരനെ രക്ഷപ്പെടുത്തി

പനാജി: ഗോവയിലെ കെറി തീരത്തിനടുത്ത് വെള്ളം കയറിയ ഗുഹയില്‍ കുടുങ്ങിക്കിടന്ന റഷ്യന്‍ പൌരനെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചു. വന്‍ തിരകള്‍ എത്തുമ്പോള്‍ വെള്ളം കയറുന്ന തരത്തിലാണ് ഗുഹയുടെ കിടപ്പ്. ഗുഹയില്‍ കയറിയതിനു ശേഷം വന്‍ തിരമാലയില്‍പെട്ടു ഗുഹയില്‍ കുടുങ്ങിപ്പോയതാവാം ഇയാള്‍ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

അല്പം പ്രായക്കൂടുതലുള്ള ഇയാള്‍ക്ക് അസുഖങ്ങളുള്ളതായും സംശയമുണ്ട്. വിവരം റഷ്യന്‍ എംബസിയെ അറിയിച്ചതായി അധികൃതര്‍ വ്യകതമാക്കി. ഗോവ തീരത്തുള്ള കുടിലുകളില്‍ നിരവധി വിദേശികള്‍ കുടുങ്ങിക്കിടക്കുന്നതായും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അതാത് എംബസ്സി കള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Contact the author

Web Desk