LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; 5000 വോട്ടിന്‍റെ ചോര്‍ച്ചയുണ്ടായെന്ന് സിപിഎം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പ്രതീക്ഷിച്ചതിനെക്കാള്‍ 5000 വോട്ടിന്‍റെ കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. യു ഡി എഫിന്‍റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം വന്‍ പ്രചാരണമാണ് നടത്തിയത്. ഇതിനെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാരാണ് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ വെറും 2800 വോട്ടുകള്‍ മാത്രമാണ് സിപിഎമ്മിന് ഇത്തവണ കൂടുതലായി ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ പാളിച്ചയാണ് ഇത്രയും വലിയ പരാജയത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടു പോയതെന്നും ഒരു കൂട്ടര്‍ വിലയിരുത്തുന്നു. അതോടൊപ്പം, ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാക്കിയതും സഭയുടെ സ്ഥാനാര്‍ഥിയെന്ന നിലയിലുള്ള ആരോപണത്തെ പ്രതിരോധിക്കാന്‍ എല്‍ ഡി എഫിന് സാധിക്കാത്തതും തോല്‍വിയുടെ ആഘാതം കൂട്ടി. വികസന പ്രവര്‍ത്തങ്ങളാണ് ആദ്യം മുന്‍പോട്ടു വെച്ചതെങ്കിലും പിന്നീട് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി വെച്ചതും തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചുവെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.

Contact the author

Web Desk