LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ 'തൃക്കാക്കര' പയറ്റാന്‍ കോണ്‍ഗ്രസ്

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കോണ്‍ഗ്രസ്. ഈ മാസം 14, 15 തിയതികളില്‍ ചേരുന്ന കെപിസിസിയുടെ ‘നവസങ്കൽപ് യോഗ’ത്തിൽ കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്‌. പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള സംഘടനാ സംവിധാനം ദുര്‍ബലമായതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. അതിനാല്‍ തൃക്കാക്കര മോഡല്‍ മുന്‍ നിര്‍ത്തി സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളെയും വീണ്ടും സജീവമാക്കാനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തൃക്കാക്കര മോഡല്‍ പയറ്റിയാല്‍ അനായാസം വിജയിച്ചു കയറാമെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. കൂടാതെ ദേശിയ തലത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ശക്തമായ ചര്‍ച്ചയുയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന തലത്തില്‍ നവസങ്കൽപ് യോഗം നടത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ തൃക്കാക്കര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നീട്ടി വെച്ചിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പുകളും വരും ദിവസങ്ങളില്‍ നടക്കും. സംഘടനാ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More