ഡല്‍ഹി: ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്ല്യണയേഴ്സ് ഇന്‍ഡക്സിന്റെ പുതിയ റാങ്കിംഗ് പ്രകാരമാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായത്. പുതിയ കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായ അംബാനിയുടെ ആസ്തി 99.7 ബില്ല്യണ്‍ ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അംബാനി.
അതേസമയം, ബ്ലൂംബെര്‍ഗ് ഇന്‍ഡക്സ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 98.7 ബില്ല്യണ്‍ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അദാനി. 2022 ഫെബ്രുവരിയില്‍ ഗൗതം അദാനി അംബാനിയെ തളളി ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാലം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് അംബാനിയുടെ ആസ്തി 3.59 ബില്ല്യണ്‍ വര്‍ധിച്ചപ്പോള്‍ അദാനി 2.96 ബില്ല്യണ്‍ ഡോളറാണ് വര്‍ധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യം ടെസ്ല മേധാവി ഇലോണ്‍ മസ്ക് തന്നെയാണ്. 227 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്. 149 ബില്ല്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. എല്‍ വി എം എച്ച് സഹസ്ഥാപകന്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ഡാണ് മൂന്നാം സ്ഥാനത്ത്. 138 ബില്ല്യണാണ് അര്‍നോള്‍ഡിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 124 ബില്ല്യണാണ്,