LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ കോവിഡ് -19 നു പറ്റുമോ എന്ന കാര്യം പരീക്ഷണത്തില്‍ തന്നെ - ഐ.സി.എം.ആര്‍

ഡല്‍ഹി: ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ മരുന്നിനു ലോകത്ത് ആവശ്യക്കാരേറുമ്പോഴും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സില്‍ അത് കൊറോണ വൈറസിനെതിരായ മരുന്നാണ് എന്ന കാര്യത്തില്‍ തീര്‍പ്പ്‌ പറയാന്‍ തയാറില്ല. അത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും അത് കഴിഞ്ഞു മാത്രമേ തീര്‍പ്പ് പറയാന്‍ കഴിയൂ എന്നുമാണ് ഐ.സി.എം.ആറിന്‍റെ നിലപാട്. ഇതിനായി ഒരുപാട് ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ ഇത് കൊറോണ വൈറസിനെതിരായ മരുന്നായി നിര്‍ദ്ദേശിക്കാന്‍ സാധിക്കൂവെന്നും ഐ.സി.എം.ആര്‍  ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി.

ചൈനയില്‍ കോവിഡ് -19 രോഗികളില്‍ വലിയ തോതില്‍ രോഗം മാറുന്നതിന്  ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ ഉപകരിച്ചു എന്നതാണ് അവിടുത്തെ അനുഭവം. ഇതാണ് ലോകത്താകമാനം ഈ മരുന്നിന് ആവശ്യക്കാരേറിയത്. അമേരിക്കക്ക് പുറകെ ബ്രസീല്‍, ജര്‍മ്മനി, ബ്രിട്ടന്‍,തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

Contact the author

Web Desk