LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദി അയഞ്ഞു; എണ്ണ ഉൽപ്പാദനം അഞ്ചിലൊന്ന് കുറയ്ക്കാൻ ധാരണ

ഒടുവില്‍ എണ്ണയുദ്ധവും കോവിഡിനു മുന്നില്‍ കീഴടങ്ങുന്നു. കൊറോണ വൈറസ് ലോക്ക് ​ഡൗൺ  മൂലമുണ്ടായ മാന്ദ്യത്തെ നേരിടാൻ ഒപെക് നിർമ്മാതാക്കളും സഖ്യകക്ഷികളും ഉല്‍പ്പാദനം അഞ്ചിലൊന്നായി കുറയ്ക്കാൻ സമ്മതിച്ചു. മെയ്, ജൂൺ മാസങ്ങളിൽ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറക്കാനാണ് തീരുമാനം. പിന്നീട് 2022 ഏപ്രിലിനുള്ളില്‍ വളരെ സാവധാനം ഘട്ടം ഘട്ടമായി മാത്രമേ ഉല്‍പ്പാദനം ഉയര്‍ത്തിക്കൊണ്ടു വരികയൊള്ളൂ. ഒപെക് നിർമ്മാതാക്കളും റഷ്യ ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ചേർന്ന നടത്തിയ 'ഒപെക് +' വീഡിയോ കോൺഫറൻസിലാണ് തീരുമാനം ആയിരിക്കുന്നത്.

കൊറോണ പ്രതിസന്ധിക്കിടയിലും സൗദി– റഷ്യ വിലയുദ്ധത്തെത്തുടർന്നാണ് എണ്ണവിലയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തപ്പെട്ടത്. കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ആവശ്യകത കുറഞ്ഞിനെത്തുടർന്ന് ഉൽപ്പാദനം കുറയ്ക്കാനുള്ള സൗദിയുടെ തീരുമാനം റഷ്യ തള്ളിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കൂപ്പുകുത്തി. റഷ്യയുടെ തീരുമാനത്തില്‍ പ്രകോപിതരായ സൗദി അവരുടെ ഉല്‍പ്പാദനം കുത്തനെ കൂട്ടുകയും വില കുറക്കുകയും ചെയ്തു. അതോടെ ലോക വിപണികളില്‍ എണ്ണവില കൂപ്പുകുത്തി. റിഫൈനറികളും എണ്ണ സംഭരണ ശാലകളും നിറഞ്ഞു കവിഞ്ഞു. തിരിച്ചടി ബോധ്യപ്പെട്ട റഷ്യയും യു.എസും ഉല്‍പ്പാദനം കുറക്കാന്‍ സൗദിയോട് തിരിച്ച് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. പക്ഷെ, സൗദി അത്തരം ആവശ്യങ്ങളേയെല്ലാം നിരാകരിച്ചു തങ്ങളുടെ പ്രതികാരവുമായി മുന്നോട്ടു പോയി. 1991-ലെ ഗൾഫ് യുദ്ധകാലത്തെ വിലയ്ക്കു സമാനമായ നിലവാരത്തിലേക്കു വില താഴ്ന്നു.

അതേസമയം, തല്‍സ്ഥിതി തുടര്‍ന്നാല്‍ തങ്ങള്‍ക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ സൗദി അറേബ്യ പതിയെ വഴങ്ങാന്‍ തയ്യാറായി. ഇനി ജി 20 രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ മന്ത്രിമാർ തമ്മിൽ വെള്ളിയാഴ്ച കോൺഫറൻസ് കോൾ നടത്തും. സൗദി അറേബ്യയാണ് അതിന് ആതിഥേയത്വം വഹിക്കുക.

Contact the author

Business Desk

Recent Posts

National Desk 3 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More