LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുരുവായൂര്‍ ഥാര്‍ 43 ലക്ഷം രൂപയ്ക്ക് ലേലം പോയി; വാങ്ങിയത് വിഘ്‌നേഷ് വിജയകുമാര്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച മഹീന്ദ്രാ ഥാര്‍ പുനര്‍ലേലം ചെയ്തു. റെക്കോര്‍ഡ് തുകയ്ക്കാണ് ലേലം ഉറപ്പിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വിഘ്‌നേഷ് വിജയകുമാറാണ് മഹീന്ദ്രാ ഥാര്‍ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിനുപുറമേ ജിഎസ്ടിയും നല്‍കണം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ പതിനഞ്ചുപേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു അടിസ്ഥാന വില.

മഹീന്ദ്രാ കമ്പനി ഡിസംബര്‍ നാലിനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി ഥാര്‍ നല്‍കിയത്. വാഹനം ആ മാസം തന്നെ ദേവസ്വം ലേലത്തിന് വച്ചിരുന്നു. അന്ന് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് ഥാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ലേലം നടന്നതിനുപിന്നാലെ വേണ്ടത്ര പ്രചാരണം നല്‍കാതെ ലേലം നല്‍കിയെന്നും ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചെന്നും ആരോപിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ആദ്യത്തെ ലേലം റദ്ദാക്കി പുനര്‍ലേലം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. അമല്‍ മുഹമ്മദ് പുനര്‍ലേലത്തില്‍ പങ്കെടുത്തില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാഹനം സ്വന്തമാക്കിയ വിഘ്‌നേഷ് വിജയകുമാര്‍ ദുബായിലെ വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡിയാണ്. വിഗ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും നേരത്തെ നടന്ന ലേലത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ലേലത്തില്‍ വിഘ്‌നേഷിനുവേണ്ടി പങ്കെടുത്ത അനൂപ് പറഞ്ഞു. വാഹനത്തിന് എത്ര രൂപയായാലും വാങ്ങണമെന്ന് തീരുമാനിച്ചിരുന്നെന്നും എല്ലാ മാസവും ഗുരുവായൂര്‍ ദര്‍ശനം നടത്തുന്നവരാണ് തങ്ങളെന്നും വിഘ്‌നേഷിന്റെ പിതാവും പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More