LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ വൈറസ് ബാധിച്ച് നൂറ് ഇറ്റാലിയൻ ഡോക്ടർമാർ മരിച്ചു

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ നൂറ് ഇറ്റാലിയൻ ഡോക്ടർമാർ മരിച്ചു. 'കോവിഡ്-19 മൂലം മരണമടഞ്ഞ ഡോക്ടർമാരുടെ എണ്ണം 100 ആണ് - ഒരുപക്ഷേ ഇപ്പോൾ അത് 101 ആയിരിക്കാം'- ഇറ്റലിയിലെ FNOMCeO ഹെൽത്ത് അസോസിയേഷൻ അറിയിച്ചു. വൈറസിനെതിരെ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ വിരമിച്ച ഡോക്ടർമാരേയും ഇറ്റലി ക്ഷണിച്ചിരുന്നു. മരിച്ചവരില്‍ അവരുംപെടും. കോവിഡ് ബാധിച്ച് ഇറ്റലിയിൽ ഇതുവരെ 17,669 പേരാണ് മരിച്ചത്.

കൂടാതെ, രോഗം ബാധിച്ച് 30 നഴ്‌സുമാരും നഴ്‌സിംഗ് സഹായികളും മരിച്ചുവെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'നമ്മുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും യാതൊരു സംരക്ഷണ മാര്‍ഗ്ഗവുമില്ലാതെ വൈറസിനെതിരെ പോരാടാൻ അയയ്ക്കാൻ അനുവദിക്കില്ലെന്ന് FNOMCeO പ്രസിഡന്റ് ഫിലിപ്പോ അനെല്ലി പറഞ്ഞു. ഇറ്റലിയിലെ കൊറോണ വൈറസ് ബാധിച്ചവരിൽ 10 ശതമാനം പേരും ആരോഗ്യസംരക്ഷണ മേഖലയില്‍ ജോലിചെയ്യുന്നവരാണ് എന്ന് റോമിലെ ഐ‌എസ്‌എസ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.

ലോകമെമ്പാടും ഇപ്പോൾ 15 ദശലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 354,000 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. 


Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More