LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രക്തം ചിന്തേണ്ടി വന്നാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല - മമത ബാനര്‍ജി

 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപികരിക്കണമെന്ന ബിജെപി നേതാക്കളുടെ നിര്‍ദ്ദേശത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. രക്തം ചിന്തേണ്ടി വന്നാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. ബിജെപിയുടെ നീക്കത്തെ എന്ത് വില കൊടുത്തും തടയും. പതിറ്റാണ്ടുകളായി വിവിധ സമുദായങ്ങൾ സഹിഷ്ണുതയോടെ ജീവിക്കുന്ന ബംഗാളിനെ രണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 2024 -ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ടാണ്‌ ബിജെപിയുടെ പുതിയ നീക്കം. കാംതാപൂർ എന്ന സംസ്ഥാനം കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ തടയുമെന്നും മമത ബാനര്‍ജീ പറഞ്ഞു. അലിപുർദുവാറിൽ നടന്ന പാർട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. 

'ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ബംഗാളിനെ വിഭജിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണ്. ഇതിന് മുന്‍പും ഇതേ ആവശ്യവുമായി ഗൂർഖ, രജ്ബൻഷി തുടങ്ങിയ സമൂഹം സംസ്ഥാനത്ത് ലഹളകള്‍ നടത്തിയിട്ടുണ്ട്. 2024- ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഗൂർഖകള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവരെ കൂട്ടിയാണ് ഇപ്പോള്‍ ബംഗാള്‍ വിഭജിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നിന്നാല്‍ സംസ്ഥാനത്ത് വലിയ രക്ത ചൊരിച്ചിലുണ്ടാകുമെന്ന് കാംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ (കെ‌എൽ‌ഒ) നേതാവ് ജീവൻ സിംഹ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രക്തം ചിന്തേണ്ടി വന്നാലും ബംഗാള്‍ വിഭജിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്ന ബിജെപിയെ ഫലം വന്നു കഴിഞ്ഞാല്‍ കാണാന്‍ കിട്ടില്ല' - മമത ബാനര്‍ജീ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി നേതാക്കളായ ആനന്ദമയ് ബർമൻ, ശിഖ ചാറ്റർജി, ബിഷ്ണു പ്രസാദ് ശർമ എന്നിവർ വെസ്റ്റ് ബംഗാളില്‍ കേന്ദ്രഭരണ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. എൺപതുകളുടെ തുടക്കം മുതൽ ഗൂർഖ, രാജ്ബൻഷികൾ, കോച്ച്, കാമതാപുരി സമുദായങ്ങൾ വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി അക്രമണങ്ങള്‍ നടത്തി വരികയാണ്. തെരഞ്ഞെടുപ്പില്‍ ഇത് മുതലെടുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. പശ്ചിമ ബംഗാള്‍ സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട മേഖലയാണ്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതും പശ്ചിമ ബംഗാളാണ്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More