LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാൺപൂർ സംഘർഷം: പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ പൊലീസ് തടഞ്ഞു

ലക്നൌ: കാണ്‍പൂരില്‍ 'പ്രവാചകനിന്ദ'ക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെ യുപി പൊലീസ് തടഞ്ഞു. പ്രശ്നം നിലനിൽക്കുന്ന സ്ഥലമായതുകൊണ്ട് ആരെയും അകത്തേക്ക് കടത്തി വിടാൻ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ജനപ്രതിനിധിയെ പോലും കടത്തിവിടാൻ സാധിക്കാത്ത വിധത്തിൽ പ്രാകൃതമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അതിനെതിരെ സ്പീക്കർക്കുൾപ്പെടെ കത്ത് നൽകിയെന്നും ഇ ടി പറഞ്ഞു.

മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയതെന്നും എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും  ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. '10 കിലോമീറ്ററകലെ വച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പൊലീസ് വാഹനത്തിൽ കൊണ്ടുപോയത്. 35 കിലോമീറ്റർ പിന്നിട്ടതോടെ വാഹനം നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംസാരിച്ചപ്പോൾ പരിക്കേറ്റവരെ സന്ദർശിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. മുകളിൽ നിന്നുള്ള നി‍ർ‍ദേശമാണെന്നും അറിയിച്ചു. തുടർന്ന് റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പൊലീസ് പക്ഷേ വഴങ്ങിയില്ല. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ഡൽഹിയിലേക്ക് മടങ്ങുകയാണ് ഉണ്ടായതെന്നും' ഇ ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തെ തുടര്‍ന്നാണ്‌ കാണ്‍പൂരില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി യൂത്ത് വിങ് ഭാരവാഹി ഹർഷിത് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയുൾപ്പെടെ 50-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40-ലധികം പേർക്ക് പരിക്കേറ്റ അക്രമവുമായി ബന്ധപ്പെട്ട് 1,500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തിങ്കളാഴ്ച കാൺപൂർ പൊലീസ് പുറത്തുവിട്ടിട്ടുമുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More