ലക്‌നൗ: ഇറ്റാലിയന്‍ വിഭവങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിട്ട് മെനു കാര്‍ഡ് തയാറാക്കിയ റസ്റ്റോറന്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. മെനുവില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ പേര് ഉടന്‍ മാറ്റി റസ്റ്റോറന്റ് മാപ്പുപറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഉടന്‍തന്നെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റസ്റ്റോറന്റിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് ഇറ്റാവാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഇറ്റാവ നഗരത്തിലെ സിവില്‍ ലൈന്‍സ് ഏരിയയിലുളള റസ്റ്റോറന്റാണ് രാഹുല്‍ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് മെനു കാര്‍ഡ് തയാറാക്കിയത്. ഹോട്ടലിലുളള ഇറ്റാലിയന്‍ വിഭവങ്ങളുടെ പേരും വിലയും നല്‍കിയതിന് പൊതുവായി നല്‍കിയ തലക്കെട്ട് 'ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി' എന്നായിരുന്നു. ഇറ്റാലിയന്‍ പാസ്താ, മെക്‌സിക്കന്‍ പാസ്ത, ചീസ് പാസ്താ, ഹാങ്ങോവര്‍ പാസ്താ, കോണ്‍ പാസ്താ തുടങ്ങിയ വിഭവങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിയശേഷം നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, റസ്റ്റോറന്റിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കോണ്‍ഗ്രസ് ഇറ്റാവ ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നതെന്നും റസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്നും പല്ലവ് ദുബെ കൂട്ടിച്ചേര്‍ത്തു.