LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാചക നിന്ദ; കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുന്നു

കാണ്‍പൂര്‍: പ്രവാചകനെ അധിക്ഷേപിച്ചുളള ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ കാണ്‍പൂരില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു. അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. കാണ്‍പൂരില്‍ കൂടുതല്‍ ഇടങ്ങളില്‍ ബുള്‍ഡോസറുപയോഗിച്ചുളള പൊളിച്ചുനീക്കല്‍ തുടരുകയാണ്. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും നിരപരാധികളെ ശിക്ഷിക്കില്ലെന്നും യോഗി ട്വീറ്റ് ചെയ്തു. കാണ്‍പൂരിലും സഹാരണ്‍പൂരിലും ഇന്നലെ ആരംഭിച്ച കെട്ടിടം പൊളിക്കല്‍ നടപടി പ്രയാഗ് രാജ് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് 

കഴിഞ്ഞ ദിവസം യുപിയിലെ ശഹരന്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍ നിര്‍ത്തി ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം ശക്തമായതിനുപിന്നാലെ ബംഗാളില്‍ രാഷ്ട്രീയ പോര് ഉടലെടുത്തു. കര്‍ഫ്യൂ ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്കുപിന്നില്‍ ബിജെപിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

Contact the author

National Desk