LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി മുണ്ടുടുത്ത മോദിയെന്ന് സതീശന്‍, പൊതുശല്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അസാധാരണ സുരക്ഷ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലായ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. മുണ്ടുടുത്ത നരേന്ദ്രമോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പൊതുജനങ്ങളെ ബന്ധിയാക്കുകയാണ്. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്കാണ് കറുത്ത മാസ്‌കിനും തുണിക്കുമൊക്കെ നിരോധനമുണ്ടായിരുന്നത്. കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലുമെല്ലാം കറുപ്പാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ കറുത്ത മാസ്‌കിനും കറുത്ത കുടയ്ക്കും വസ്ത്രത്തിനുമെല്ലാം വിലക്ക് നേരിടുന്നത്. 'പിണറായിയുടെ അമിത ഭയത്തിന്റെ ഇരകള്‍ സാധാരണ ജനങ്ങളാണ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര ജീവിതത്തിനും ഭീഷണിയും ശല്യവുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് അഗോറഫോബിയയാണ്. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ചുമാത്രം പുറത്തിറങ്ങുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നിരുന്നയാള്‍ ഇന്ന് നൂറോളം പൊലീസുകാരുടെ നടുവില്‍ ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്. പൊലീസുകാര്‍ ഭീരുവും ദുര്‍ബലനുമായ മുഖ്യമന്ത്രിയെ എത്രവേണമെങ്കിലും പൊതിഞ്ഞുപിടിച്ചോളു. പക്ഷേ അത് പൊതുജനങ്ങളുടെ മാസ്‌കിനും വസ്ത്രത്തിനും കുടയ്ക്കും സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാവരുത്. ഇനിയുളള ദിവസങ്ങളില്‍ പിണറായി വിജയന്‍ കൂടുതല്‍ ഭയപ്പെടാന്‍ തയാറായിക്കോളൂ'- രമേശ് ചെന്നിത്തല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More