LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ സമൂഹവ്യാപന സാദ്ധ്യതയില്ല - ഐ.സി.എം.ആര്‍

ഡല്‍ഹി: കേരളത്തില്‍ കോവിഡ് -19 നുമായി ബന്ധപ്പെട്ട് സമൂഹവ്യാപനത്തിന് സാദ്ധ്യതയില്ലെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ 20 സംസ്ഥാനങ്ങളില്‍ 52 ഇടങ്ങളില്‍ സമൂഹ വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരെക്കാള്‍ രോഗ വിമുക്തരാവുന്നവരുടെ എണ്ണം കൂടുതലാണ് ഇത് ശുഭ ലക്ഷണമാണ്. എന്നിരുന്നാലും സാമൂഹ്യ നിയന്ത്രണം ശക്ത്മാക്കിക്കൊണ്ടുള്ള നടപടികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സമയമായിട്ടില്ല എന്നാണ് ലഭിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 മൂലം മരണമടഞ്ഞത് 2 - പേരാണ് മരണമടഞ്ഞത്. ആകെ രോഗബധിതരായവരുടെ എണ്ണം ഇരുന്നൂറ്റി അമ്പത്തൊമ്പത് (2,59) ആണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ്‌ ആകെ 136 -പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 50, കോഴിക്കോട് - 9, വയനാട് -1, മലപ്പുറം -15, പാലക്കാട് - 7, തൃശ്ശൂര്‍ - 7, എറണാകുളം - 8, ഇടുക്കി - 3, കോട്ടയം - 0, ആലപ്പുഴ - 3, പത്തനംതിട്ട - 8,കൊല്ലം - 7, തിരുവനന്തപുരം - 5. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള  കോവിഡ് -19 ബാധിതരുടെ കണക്ക്. 

ഇന്നലെ സംസ്ഥാനത്ത്  12  പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം 13 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. ഇത് ശുഭ സൂചനയാണ് ഐ.സി.എം.ആര്‍ കണക്കാക്കുന്നത്.  കണ്ണൂർ - 4 കൊല്ലം -1 തിരുവനന്തപുരം -1 മലപ്പുറം -2 കാസർകോഡ് -4 മലപ്പുറം -2 എന്നിങ്ങിനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രമാണ് വിദേശത്തു നിന്നും വന്നത്. 11 പേർക്ക് സമ്പർക്കം മൂലമാണ് അസുഖം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് അസുഖം ബാധിച്ചവരുടെ എണ്ണം 357 ആയി. ഇവരിൽ 258 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉളളത്.

ഇന്നലെവരേയുള്ള കണക്കനുസരിച്ച്  രോ​ഗികളിൽ 13 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. 136195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 135426 പേർ വീടുകളിലും 723 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 153 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12710 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 11469 ഫലം നെ​ഗറ്റീവാണ്. 8 വിദേശികൾ അസുഖം ഭേദമായി ആശുപത്രിവിട്ടു.  

രോ​ഗവ്യാപനം വർദ്ധിക്കാത്തത് കൊണ്ട് നാം സുരക്ഷിതരായി എന്ന തോന്നൽ ചിലർക്കുണ്ട്. അതുകൊണ്ട് ലോക്ഡൗൺ ലംഘിക്കാമെന്ന് ആരും കരുതരുത്, ഈസ്റ്റർ വിഷു എന്നീ അവസരങ്ങളിൽ പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More