LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കളളക്കടത്തിന്റെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയും മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കളളക്കടത്തുകേസിന്റെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയും മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കളളക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് സര്‍ക്കാരിനും സിപിഎമ്മിനും ഇത്രയധികം വെപ്രാളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നല്ല താന്‍ പറയുന്നത് എന്നാല്‍ പൊതുജനത്തിന് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്. അദ്ദേഹം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്. കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തിറങ്ങുന്നത്. പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്ക് സ്വൈര്യമായി ഇറങ്ങിനടക്കാനായി പിണറായിയുടെ പേടിമാറാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക'-രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമാണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ കറുത്ത മാസ്‌കിനും കറുത്ത കുടയ്ക്കും വസ്ത്രത്തിനുമെല്ലാം വിലക്ക് നേരിടുന്നത്. പിണറായിയുടെ അമിത ഭയത്തിന്റെ ഇരകള്‍ സാധാരണ ജനങ്ങളാണ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യമായി  ജീവിതത്തിനും ഭീഷണിയും ശല്യവുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് അഗോറഫോബിയയാണ്. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ചുമാത്രം പുറത്തിറങ്ങുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നിരുന്നയാള്‍ ഇന്ന് നൂറോളം പൊലീസുകാരുടെ നടുവില്‍ ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More