LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കറുത്ത മാസ്‌കും വസ്ത്രവും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ന ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനായി പ്രതിപക്ഷം കളളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഈ നാട്ടില്‍ വഴിനടക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിച്ചിട്ടില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുളള തരത്തില്‍ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏതെങ്കിലും തരത്തില്‍ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന പ്രശ്‌നമില്ല. ചില ശക്തികള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കറുപ്പ് വസ്ത്രവും മാസ്‌കും പാടില്ലെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ഇക്കൂട്ടരാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി കളളക്കഥകളുണ്ടാക്കുകയാണ് അവര്‍'- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോട്ടയത്തും മലപ്പുറം തവനൂരിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയ ആളുകളെ മാസ്ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്ക് നല്‍കുകയായിരുന്നു. കറുത്ത മാസ്‌ക് നിരോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശമില്ലെങ്കിലും കറുത്ത തുണികള്‍ കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത മാസ്‌കുകള്‍ അഴിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More