LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണ്- രണ്‍ദീപ് സിംഗ് സുര്‍ജേവാല

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമടക്കം രാജ്യത്തെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് പേടിയാണെന്ന് സുര്‍ജേവാല പറഞ്ഞു. രാഹുലിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. 

'രാഹുല്‍ ഗാന്ധിയുടെ ശക്തമായ ശബ്ദത്തെ ബിജെപി എന്തിനാണ് ഭയപ്പെടുന്നത്? ചൈനയുടെ നുഴഞ്ഞുകയറ്റവും കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥയും ചോദ്യംചെയ്തത് രാഹുല്‍ ഗാന്ധിയാണ്. പണപ്പെരുപ്പത്തിലും പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തിലും മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണ്'- സുര്‍ജേവാല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിനായി രണ്ടാം ദിവസവും രാഹുല്‍ ഗാന്ധി ഇ ഡിക്കുമുന്നില്‍ ഹാജരായി. ഇ ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നും എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിലാണ്. ഇന്നും കോണ്‍ഗ്രസും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കേരളത്തില്‍നിന്നുളള രാജ്യസഭാ എംപി ജെബി മേത്തര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More