വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേദനകളെ പുഞ്ചിരിയോടെ നേരിടുന്നയാളാണ് വീണ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 'ഇന്ന് വിവാഹ വാര്‍ഷികം... നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള മനുഷ്യന്റെ പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍'-എന്നാണ് മന്ത്രി വീണയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചത്.
2020 ജൂണ്‍ പതിനഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിണറായി വിജയന്റെയും കമലയുടെയും ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ 2014 മുതല്‍ ബംഗളുരുവിലെ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്. മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പി എം അബ്ദുള്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് എസ് എഫ് ഐയിലൂടെയും ഡിവൈഎഫ് ഐയിലൂടെയും വളര്‍ന്നുവന്ന സിപിഎമ്മിന്റെ ശ്രദ്ധേയനായ നേതാവാണ്.