LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓര്‍മ്മയില്ലേ ശുഹൈബിനെ, കൃപേഷിനെ, വീട്ടില്‍ കയറി കൊത്തിക്കീറും; കോഴിക്കോട്ട് സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ നടന്ന പ്രകടനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി കൊത്തിക്കീറും എന്നാണ് ഭീഷണി. 'ഓര്‍മ്മയില്ലെ ശുഹൈബിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ... പ്രസ്ഥാനത്തിനു നേരേ വന്നാല്‍ ഏത് പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തിക്കീറും പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല' - എന്നാണ് സിപിഎം പ്രകടനത്തിലുടനീളം വിളിച്ച മുദ്രാവാക്യങ്ങള്‍.

കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്തില്‍നിന്ന് പെരുമാള്‍പുരത്തേക്ക് മാര്‍ച്ച് നടന്നുനീങ്ങുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ന്നത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ തന്നെയാണ് വീഡിയോ പൊതുഗ്രൂപ്പുകളില്‍ പങ്കുവെച്ചതെന്നാണ് വിവരം. സംഭവത്തില്‍ സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊലവിളി മുദ്രാവാക്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുപിന്നാലെ സംസ്ഥാന വ്യാപകമായി ഇരുമുന്നണികളും വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. പല സ്ഥലങ്ങളിലും ഡി വൈ എഫ് ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളമുളള കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ ആക്രമണങ്ങളുണ്ടായി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറി ഡി വൈ എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരേയും ആക്രമണം നടന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More