തിരുവനന്തപുരം : കൊറോണ ബാധയുടെ മറവില്‍ നിരീക്ഷണത്തിലിരിക്കുന്ന രോഗികളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുകായാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അമേരിക്കന്‍ പി.ആര് കമ്പനിയായ സ്പ്രിങ്ക്ലര്‍ ആണ് ഈ വിവരങ്ങള്‍ എടുക്കുന്നത്. സാര്‍ക്കാര്‍ നടത്തുന്ന വിവര ശേഖരണം യാതൊരു ചിലവുമില്ലാതെ ഈ കമ്പനി സ്വയത്തമാക്കുകയാണ്. സംസ്ഥാനത്തെ വാര്‍ഡ് തലത്തിലുള്ള വിവരങ്ങള്‍ അമേരിക്കയിലിരിക്കുന്ന കേരളാ ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്ലര്‍ ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്കാണ് കൈമാറുന്നത്. ഇത് എന്തിനു വേണ്ടിയാണ് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിലുള്ള പല പ്രായത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് .ഇത് എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിവരങ്ങള്‍ സ്പ്രിങ്ക്ലര്‍ കമ്പനി ദുരുപയോഗം ചെയ്യില്ല എന്നതിന് സര്‍ക്കാരിന് എന്തെങ്കിലും ഉറപ്പുണ്ടോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
ആഗോള ടെണ്ടര്‍ വിളിച്ചാണോ ഈ കമ്പനിയെ ജോലിയേല്‍പ്പിച്ചത് ? ആണെങ്കില്‍ തുകയെത്ര ? ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.