LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രികേസ് കൊടുക്കാത്തത് എന്തുകൊണ്ട്? - വി ഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സത്യവാങ് മൂലത്തില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയമെന്നും പ്രതിപക്ഷം ഈ വിഷയം ആഘോഷിക്കാനില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിടുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും കുടുബത്തിനും നേരെ സ്വപ്ന സുരേഷ് ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി നിയമനടപടിയിലേക്ക് കടക്കാത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു. 

"സ്വപ്നയുടെ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല. ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് മറ്റ് നടപടികളിലേക്കോ പ്രതികരണങ്ങളിലേക്കോ മുഖ്യമന്ത്രി കടക്കാത്തതെന്നാണ് കോണ്‍ഗ്രസിന് അറിയേണ്ടത്. സെഷന്‍സ് 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ഇതേ കോടതിയില്‍ പരാതി നല്‍കാം. ഈ മൊഴി കളവാണെന്ന് തെളിയിച്ചാല്‍ സ്വപ്ന സുരേഷിന് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്വപ്ന നല്‍കിയിരിക്കുന്നത് കുറ്റസമ്മത മൊഴി അല്ല. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കോടതി എടുക്കുന്ന തെളിവാണ്. മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതും വ്യക്തമായ ഉത്തരം നല്‍കേണ്ടതും" - വി ഡി സതീശന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More