LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പീഡന പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ മാനസികമായി നിരന്തരം പീഡിപ്പിച്ചു. ഒരു മന്ത്രിയുടെ പേരിലും അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിച്ചതിനും, ലൈംഗീക ചുവയോടെ സംസാരിച്ചതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നന്ദകുമാറിന്‍റെ പേര് ഉയര്‍ന്നുവന്നിരുന്നു. സ്വപ്ന സുരേഷും താനും ക്രൈം നന്ദകുമാറും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More