LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല- സ്വപ്നയുടെ ആരോപണം നിഷേധിച്ച് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ ആരോപണത്തിന് മറുപടിയുമായി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഭരണാധികാരിക്ക്  കൈക്കൂലി കൊടുക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്നയുടെ ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഷാര്‍ജ ഷെയ്ഖിനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളെല്ലാം കളവാണ്. അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത കേസാണിത്. ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയ പക പോക്കലാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ അതിന് അവസരമൊരുക്കിയെന്നുമാണ് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു ശ്രീരാമകൃഷ്ണന്‍റെ പദ്ധതി. ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുലേറ്റ്  ജനറലിന് കൈക്കൂലി നല്‍കി. ആ ബാഗ് സരിത്താണ് ഏറ്റുവാങ്ങിയതെന്നും പിന്നീട് ഈ ബാഗ്‌ കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വപ്ന സുരേഷ് പറയുന്ന വിദ്യാഭ്യാസ സ്ഥപാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ തുറന്നടിച്ചു. ശൂന്യതയില്‍ നിന്നുമാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. ഷാര്‍ജ ഭരണാധികാരിയെ വ്യക്തിപരമായി കാണേണ്ട കാര്യം തനിക്കില്ല. അത്തരമൊരു ബന്ധം ഷെയ്ഖുമായി പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ പോലും തന്‍റെ കയ്യില്‍ ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More