ഡല്‍ഹി: അഗ്നിപഥ് എന്ന പേരില്‍ സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'അഗ്നിപഥ് - യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമങ്ങള്‍- കര്‍ഷകര്‍ നിരസിച്ചു, നോട്ട് നിരോധനം- സാമ്പത്തിക വിദഗ്ദര്‍ തളളി, ജിഎസ്ടി- വ്യാപാരികള്‍ തളളി. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെന്തൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസിലാവുന്നില്ല. അദ്ദേഹത്തിന് തന്റെ സുഹൃത്തുക്കളുടെ ഒഴികെ മറ്റാരുടെയും ശബ്ദം കേള്‍ക്കുന്നില്ല'-എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. അഗ്നിപഥ് യുവാക്കള്‍ക്ക് ഗുണകരമായ പദ്ധതിയാണെന്ന് അമിത് ഷാ പറഞ്ഞു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ട കാര്യമില്ലെന്നും രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കാത്തിനാലാണ് പ്രായപരിധി ഉയര്‍ത്തിയതെന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.