LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പണ്ഡിറ്റുകളുടെ കൊലയെ പശുക്കടത്ത് കൊലയുമായി താരതമ്യപ്പെടുത്തിയ സായ് പല്ലവിക്കെതിരെ കേസ്‌

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന പരാമര്‍ശം നടത്തിയതിനുപിന്നാലെ നടി സായ് പല്ലവിക്കെതിരെ പരാതി നല്‍കി ബജ്‌റംഗ്ദള്‍. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് ബജ്‌റംഗ് ദള്‍ പരാതി നല്‍കിയിരിക്കുന്നത്. നടിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും വീഡിയോ ദൃശ്യം പരിശോധിച്ച്, നിയമോപദേശം തേടിയ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സുല്‍ത്താന്‍ ബസാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പല്ലെ പത്മജ പറഞ്ഞു.

വിരാട പര്‍വ്വം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗ്രേറ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. 'കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അവര്‍ കാണിച്ചുതന്നത്. അതിനെ നിങ്ങള്‍ മതസംഘര്‍ഷമായാണ് കാണുന്നതെങ്കില്‍, കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്. അതുകൂടെ കാണണം. മതത്തിന്റെ പേരിലുളള ആക്രമണങ്ങളാണ് ഇതെല്ലാം. എന്ത് വ്യത്യാസമാണ് ഇവ രണ്ടും തമ്മിലുളളത്? യാതൊരു വ്യത്യാസവുമില്ല '-എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിമുഖത്തിന്റെ വീഡിയോ വൈറലായതിനുപിന്നാലെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിലൂടെ വലിയ തോതിലുളള വിദ്വേഷ പ്രചാരണങ്ങളാണ് സായ് പല്ലവിക്കുനേരേ ഉയര്‍ന്നുവന്നത്. സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു തീവ്രഹിന്ദുത്വവാദികളുടെ ആഹ്വാനം. #boycottsaipallavi എന്ന ഹാഷ്ടാഗുപയോഗിച്ചായിരുന്നു തീവ്ര വലതുപക്ഷ അക്കൗണ്ടുകളുടെ വിദ്വേഷ പ്രചാരണം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More