LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളാ ഹൌസ് ഡല്‍ഹിയിലെ നഴ്സുമാര്‍ക്ക് നല്‍കണം -ചെന്നിത്തല

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക്  താമസം ,ഭക്ഷണം എന്നിവ ലഭ്യമാക്കാന്‍ കേരളാ ഹൌസ് വിട്ടു നല്‍കണമെന്ന് പ്രതിപക്ഷ  നേതാവ് രമേശ്‌ ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 12 നാഴ്സുമാര്‍ക്കാണ് ഇതിനകം കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് താമസസ്ഥലത്ത് മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വളരെ ദൂരെ പ്രവര്‍ത്തിക്കുന്നവര്‍ക്കടക്കം ഡല്‍ഹി സര്‍ക്കാര്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിയിരിക്കുന്നത് ഗുജറാത്ത് ഹൌസിലാണ്. എന്നാല്‍ ഇത്  നഴ്സുമാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് കേരളാ ഹൌസ് വിട്ടുനല്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും  പ്രതിപക്ഷ  നേതാവ് രമേശ്‌ ചെന്നിത്തലആവശ്യപ്പെട്ടു. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More