LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ് -19 നിയന്ത്രണ വിധേയമാകാന്‍ മൂന്നാഴ്ച വേണം - കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: രാജ്യത്ത് കോവിഡ് -19 നുമായി ബന്ധപ്പട്ട അവസ്ഥ നിയന്ത്രണ വിധേയമാകാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. രാജ്യത്തെ അവസ്ഥ ആശങ്കാ ജനകമായ രീതിയില്‍ മാറിയിട്ടുണ്ട്.പല സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ രാജ്യത്തിനു കൊറോണ വ്യാപനം തടയാന്‍ നീണ്ട പോരാട്ടം വേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥ നിയന്ത്രണ വിധേയമാകാന്‍ തന്നെ മൂന്ന്നാഴ്ചയെങ്കിലും വേണ്ടി വരുമെന്നും  കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്‍റെ പുതിയ വെളിപ്പെടുത്തലോടെ ലോക്ക് ഡൌണ്‍ നീളുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാടിലേക്ക് പതുക്കെ എത്തുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk