LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യുഡിഎഫിന്റെ ഐശ്വര്യമാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: വാ തുറന്നാല്‍ നുണ മാത്രം പറയുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യുഡിഎഫിന്റെ ഐശ്വര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെതെന്ന തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയതിന് പിന്നില്‍ താനാണെന്ന ജയരാജന്റെ ആരോപണത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനാണ് അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന് പറയുക, പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് പറയുക, പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റിമാറ്റി പറയുന്ന ഇ പി ജയരാജന്‍ കോണ്‍ഗ്രസിനനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിവുളളയാളാണ്. സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് സിപിഎം. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി കേരളത്തില്‍ അഴിഞ്ഞാടുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വ്യാജ അശ്ലീല വീഡിയോ തയാറാക്കിയതിനുപിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സതീശന്റെയും യുഡിഎഫിന്റെയും വികൃതമുഖം ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.ക്രൈം നന്ദകുമാര്‍, സ്വപ്‌നാ സുരേഷ് തുടങ്ങിയവരാണ് ഇപ്പോള്‍ യുഡിഎഫിന്റെ മാര്‍ഗദര്‍ശികള്‍. യഥാര്‍ത്ഥത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയവരെയും അത് വാങ്ങിയവരെയും സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ഇപ്പോള്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More