LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭരണപരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നത് - അഭിഷേക് സിങ്‌വി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി. ബിജെപിയുടെ ഭരണപരാജയം മറച്ചുവെക്കാനാണ് രാഹുല്‍ ഗാന്ധിയെ നിരന്തരമായി വേട്ടയാടുന്നതെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. ഇ ഡിയെ ഉപയോഗിച്ച് നാല് തവണയാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. 2015 - ല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എഫ് ഐ ആര്‍ പോലുമില്ലാതെയാണ് അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതെന്നും അഭിഷേക് സിങ്‌വി കൂട്ടിച്ചേര്‍ത്തു.

"കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണെന്നാണ് ഇ ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലിലൂടെ മനസിലാക്കാന്‍ സാധിക്കുക. എന്‍റെ അഭിഭാഷക ജീവിതത്തില്‍ ഒരാളെ ഇത്രയും മണിക്കൂര്‍ നിരന്തരമായി ചോദ്യം ചെയ്യുന്നത് ഞാന്‍ കണ്ടില്ല. ഏഴ് വര്‍ഷമായിട്ടും രാഹുല്‍ ഗാന്ധിക്കെതിരെ ഒരു എഫ് ഐ ആറില്ല. ഇത്രയും ചോദ്യങ്ങള്‍ ചോദിച്ചിട്ടും രാഹുല്‍ ഗാന്ധിക്കെതിരെ ഒരു തെളിവുമില്ല. പണമിടപാട് നടത്താതെ തന്നെ രാഹുല്‍ ഗാന്ധി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്ന കുറ്റമെന്നും"- അഭിഷേക് സിങ്‌വി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും എഐസിസി ആസ്ഥാനത്ത് ഡല്‍ഹി പൊലീസ് നടത്തുന്ന അതിക്രമത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് രാഷ്ട്രപതിക്ക് രണ്ടു നിവേദനങ്ങൾ നൽകി. കെസി വേണുഗോപാൽ , പി ചിദംബരം , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളാണ് രാഷ്‌ട്രപതി ഭവനിലെത്തി നിവേദനം നൽകിയത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More