രൂക്ഷമായ സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി സായ് പല്ലവിക്ക് പിന്തുണയുമായി നടന് പ്രകാശ് രാജ്. 'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുളള മുസ്ലീങ്ങളുടെ കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന സായ് പല്ലവിയുടെ പരാമര്‍ശമാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി രംഗത്തെത്തി. 'എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന്' ആവര്‍ത്തിച്ചു പറഞ്ഞതോടെ സൈബര്‍ ആക്രമണം രൂക്ഷമായി. താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക