LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ദ്രന്‍സിന്‍റെ സിനിമയ്ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

കൊച്ചി: പ്രമേയ വ്യത്യസ്തതകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ ‘മോഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ദംബര്‍ഗാ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിലേക്ക്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന സിനിമ തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് മുംബൈയിലെത്തിയ കുഞ്ഞബ്ദുള്ളയുടെയും അയാളുടെ പ്രണയത്തിന്റെയും കഥയാണ് പറയുന്നത്. ദീര്‍ഘകാലത്തെ മുംബൈ വാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി തന്‍റെ വാര്‍ധക്യ കാലത്ത് പ്രണയിയെ തിരയുന്നതിലൂടെയാണ് കഥ ഇതള്‍ വിരിയുന്നത്.

ബാല്യകാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമയെത്തേടി കേരളത്തിന്‍റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള  കുഞ്ഞബ്ദുള്ളയുടെ അലച്ചിലിന്‍റെ കഥയാണ് ഇന്ദ്രന്‍സും കൂട്ടൂകാരും ചേര്‍ന്ന് പറയുന്നത്. ഏഴാമത് ദംബര്‍ഗാ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിലേക്കുള്ള തെരഞ്ഞെടുപ്പോടെ ചിത്രത്തോടൊപ്പം നായകനായ ഇന്ദ്രന്‍സും വീണ്ടും  അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് വരികയാണ്‌.

ഇന്ദ്രന്‍സിനെ കൂടാതെ ബാലുവര്‍ഗീസ്, ലാല്‍ജോസ്, രണ്‍ജിപണിക്കര്‍, രചനാ നാരായണന്‍ കുട്ടി ,അഞ്ജലി നായര്‍  തുടങ്ങിയ പ്രമുഖ നടീനടന്മാര്‍ വേഷമിട്ടിട്ടുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഷാനു സമദാണ്.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More