LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരം പോകും വീണ്ടും വരും; പ്രതിസന്ധിക്കിടെ സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ പ്രതികരണവുമായി ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പോകും വീണ്ടും വരും, അതിനാല്‍ അധികാരമല്ല ഞങ്ങളുടെ വിഷയമെന്നാണ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോള്‍ വിമത നീക്കം നടത്തിയ ഷിൻഡെ തന്‍റെ സുഹൃത്താണ്. കുറെയധികം കാലം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷിൻഡെക്ക് ഒരിക്കലും ഞങ്ങളില്ലാതെ മുന്‍പോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

'ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല. ഷിൻഡെ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ഈ പ്രതിസന്ധിയുടെ അവസാനം അധികാരം നഷ്ടമാകുമായിരിക്കും. എന്നാല്‍ ബഹുമാനം അത് നഷ്ടമാകില്ല - സഞ്ജയ് റാവത്ത് പറഞ്ഞു.

ഷിൻഡെയുടെ അവകാശവാദമനുസരിച്ച് 40 ഓളം എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. 288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 55 പേരുണ്ട്. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്. അതേസമയം, മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More